മനാമ: ഗള്‍ഫ് എയര്‍ കേരളത്തിലേക്കുള്ള സര്‍വീസ് വെട്ടിക്കുറച്ചു. നവംബര്‍ നാല് മുതല്‍ കേരളത്തിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ ഉണ്ടാകില്ല. ആഴ്ചയില്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഇനി ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. കേരളത്തില്‍ നിന്ന് തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി വെട്ടിക്കുറച്ചു.
ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഞായര്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസുണ്ടാവുക.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
