ദോഹ: ഖത്തറിന്റെ സമ്പദ് വ്യവസ്ഥ 2024 അവസാനത്തോടെ 2% വളര്‍ച്ച നേടുമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ശൂറ കൗണ്‍സില്‍ ഉദ്ഘാടന ചടങ്ങിലാണ് അമീര്‍ ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി, അമീര്‍ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ഷെയ്ഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി എന്നിവര്‍ പങ്കെടുത്തു.
ശൂറ കൗണ്‍സിലിന്റെ 53-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ആദ്യ നിയമസഭാ കാലയളവിലെ നാലാമത്തെ സാധാരണ സമ്മേളനത്തിന്റെ ഉദ്ഘാടനം അമീര്‍ നിര്‍വ്വഹിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, നയതന്ത്ര തലവന്‍മാര്‍, വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
