ഡില്‍ഹി: ഡല്‍ഹി- ബെംഗളൂരു ആകാശ എയര്‍ലൈന്‍സിന് ബോംബ് ഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിമാനം ഡല്‍ഹിയിലേക്ക് തിരികെ വിളിച്ചു. മുംബൈ- ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചു. വിമാനം അഹമ്മദാബില്‍ ഇറക്കി വിശദമായ പരിശോധന നടത്തും. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ്.
പന്ത്രണ്ടോളം വിമാനങ്ങള്‍ക്കാണ് രണ്ട് ദിവസത്തിനിടെ ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ച്ചായായി വിമാനക്കമ്പനികള്‍ക്ക് ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തില്‍ വ്യോമയാന മന്ത്രാലയവും ബന്ധപ്പെട്ട അതോറിറ്റികളും വിശദമായ അന്വേഷണം നടത്തും. സന്ദേശങ്ങള്‍ ലഭിക്കുന്ന ഉറവിടങ്ങള്‍ കണ്ടെത്താനാണ് നീക്കം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
