ദോഹ: ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. അധ്യയന വര്‍ഷം ആരംഭിച്ചിട്ടും സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താന്‍ ഇന്ത്യൻ സ്കൂളുകൾക്ക് അനുമതി. ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിംഗ് വിഭാഗത്തിന്റേതാണ് തീരുമാനം,
ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിനും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിനും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താന്‍ അനുമതി ലഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. സീറ്റില്ലാത്തത് കാരണം പഠനം മുടങ്ങിയവര്‍ക്ക് ക്ലാസുകള്‍ നടത്തും. ഉച്ചയ്ക്ക് ഒരു മണിമുതല്‍ വൈകിട്ട് ആറ് വരെ ക്ലാസുകള്‍ നടത്തും.
നിരവധി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ അഡ്മിഷന്‍ കിട്ടാത്ത സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. കുറഞ്ഞത് ഒരു വര്‍ഷം കാലാവധിയുള്ള ഖത്തര്‍ ഐഡിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കും. അതേസമയം നിലവില്‍ മോണിംഗ് ഷിഫ്റ്റുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈവനിംഗ് ഷിഫ്റ്റുകളിലേക്ക് മാറാന്‍ കഴിയില്ല. സ്‌കൂളുകളില്‍ അഡ്മിഷന്‍ പുരോഗമിക്കുകയാണ്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
