കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

uuu

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ് കിടിപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ പുഷ്പന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഇന്ത്യന്‍ സമയം മൂന്നരയോടെയായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതത്തെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

1994 നവംബറിലുണ്ടായ കൂത്തുപറമ്പ് വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു. സുഷുമ്‌നാ നാഡി തളര്‍ന്ന് ഇരുപത്തിനാലാം വയസ്സിലാണ് പുഷ്പന്‍ കിടപ്പിലാകുന്നത്. അന്ന് വെടിവെയ്പ്പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading