തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈറ്റോജനറ്റിസിസ്റ്റ് ഒഴിവ്; ഇന്റർവ്യൂ 9ന്

Screenshot 20240925 093231


തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൈറ്റോജനറ്റിക് ലാബിൽ സൈറ്റോജനറ്റിസിസ്റ്റ് തസ്തികയിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസെറ്റിയുടെ ആഭിമുഖ്യത്തിലാണ് നിയമനം നടത്തുന്നത്. മിനിമം യോഗ്യത: ബയോടെക്നോളജി, ജനറ്റിക്സ്, ലൈഫ് സയൻസ് എന്നിവയിൽ ഏതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. കൂടാതെ സൈറ്റോജനറ്റിക്സിൽ അഞ്ച് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.

പ്രതിമാസ ശമ്പളം: 30,000/- രൂപ. ഉദ്യോഗാർത്ഥികൾ 01.09.2024-ൽ 40 വയസ്സ് കഴിഞ്ഞവരായിരിക്കരുത്. താല്‌പര്യമുളളവർ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി 09/10/ 2024 രാവിലെ 10.30 ന് എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി ഓഫീസിൽ (എസ് എ ടി ആശുപത്രി ഗോൾഡൻ ജൂബിലി ബിൽഡിംഗിൻ്റെ ഒന്നാം നില) നടക്കുന്ന വാക്ക്-ഇൻ-ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading