ഷാര്‍ജ: വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവില്‍ ഇടപെടുമെന്ന് ഷാഫി പറമ്പില്‍ എംപി. പ്രവാസികളുടെ വിമാനക്കൊള്ള പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കേന്ദ്ര വ്യോമായാന മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ഷാഫി പറഞ്ഞു. ഷാര്‍ജയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച ശേഷം ആദ്യമായി ഷാര്‍ജയില്‍ എത്തിയതായിരുന്നു ഷാഫി പറമ്പില്‍. വടകരയിലും തലശ്ശേരിയിലും എംപി ഓഫീസ് പ്രവര്‍ത്തിക്കും. പരാതികള്‍ നല്‍കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ ആരംഭിക്കും. ഇതില്‍ പ്രവാസികള്‍ക്കായി പ്രത്യേക വിന്‍ഡോ തുറക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
