അര്‍ജുന്റെ ലോറി കണ്ടെത്തി; കാബിനില്‍ മൃതദേഹം

IMG 20240925 WA0002

ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുന്റെ ലോറി കണ്ടെത്തി. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി കണ്ടെത്തിയത്. ലോറിയുടെ കാബിനില്‍ മൃതദേഹവും കണ്ടെത്തി. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് ഇതോടെ പരിസമാപ്തിയായി. ഇന്ന്, സെപ്തംബര്‍ 25ന് നടത്തിയ നിര്‍ണായക പരിശോധനയിലാണഅ അര്‍ജുന്റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തിയത്.

അര്‍ജുനെ കാണാതായി 71 ദിവസം കഴിയവെയാണ് ഇന്ന് ലോറിയും മൃതദേഹവും കണ്ടെത്തിയത്. പുഴയുടെ അടിത്തട്ടില്‍ നിന്ന് ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരം ലഭിക്കുകയും പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോള്‍ അതിനുളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തുകയുമായിരുന്നു.

ലോറി അര്‍ജുന്റേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading