ദോഹ: ഖത്തറില്‍ തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വേനല്‍ക്കാല ഔട്ട്‌ഡോര്‍ വര്‍ക്ക് നിരോധനം ലംഘിച്ചവരുടെ കണക്ക് പുറത്തുവിട്ടു. മന്ത്രാലയത്തിലെ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റാണ് ലംഘനങ്ങള്‍ കണ്ടെത്തിയത്. വേനല്‍ക്കാലത്ത് ഉച്ചയ്ക്ക് പുറത്തുള്ള ജോലി നിരോധനത്തില്‍ 350 ലധികം ലംഘനങ്ങള്‍ കണ്ടെത്തിയതായി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 15 വരെയായിരുന്നു ഔട്ട്‌ഡോര്‍ വേനല്‍ ജോലി സമയത്തില്‍ രാജ്യത്ത് നിയന്ത്രണം കൊണ്ടുവന്നത്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടത്തിയ പരിശോധനാ കാമ്പെയ്നിലാണ് 368 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയത്.
പകല്‍ സമയം രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 2021 ലെ മന്ത്രിതല പ്രമേയം നമ്പര്‍ 17 പ്രകാരമാണ് വേനല്‍ക്കാലത്ത് തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വേനല്‍ക്കാലത്തെ ചൂടിന്റെ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകളുടെ ഭാഗമായാണ് നടപടി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
