മലപ്പുറത്ത് തീവ്രത കൂടിയ എംപോക്സ് 1 ബി സ്ഥിരീകരിച്ചു

IMG 20240908 WA0006

തിരുവനന്തപുരം : ഇന്ത്യയിൽ ആദ്യമായി എം പോക്സ് 1 ബി വകഭേദം സ്ഥിരീകരിച്ചു. കേരളത്തിൽ മലപ്പുറം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള എടവണ്ണ വെസ്റ്റ് ചാത്തല്ലൂർ സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 16 മുതൽ ചികിത്സയിലുള്ള 38കാരനായ യുവാവിന്റെ സാംപിളുകളുടെ പരിശോധനാ ഫലം വന്നപ്പോഴാണു 1 ബി വകഭേദമാണെന്നു തിരിച്ചറിഞ്ഞത്. അതിതീവ്ര വ്യാപന ശേഷിയുള്ളതാണു 1 ബി വകഭേദം. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിലവിൽ പടർന്നു പിടിക്കുന്നത് എംപോക്സിന്റെ ഈ വകഭേദമാണ്.


ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിരുന്നതു എംപോക്സ് 2 വകഭേദമായിരുന്നു. യുഎഇയിൽ നിന്നു പനിയുമായി നാട്ടിൽ മടങ്ങിയെത്തിയ യുവാവിനു ഇവിടെ നടത്തിയ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

  • മുന്‍ മന്ത്രി എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

  • കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 9 ന്, വോട്ടെണ്ണല്‍ മെയ് 4ന്

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading