ദോഹ: ഖത്തറില്‍ വാണിജ്യ സ്ഥാപനം അടച്ചുപൂട്ടി. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. രാജ്യത്തെ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ 8-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (6) ലംഘിച്ചതിനാണ് സ്ഥാപനം അടച്ചുപൂട്ടിയതെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ബിര്‍കത്ത് അല്‍ അവാമര്‍ ഏരിയയിലെ അല്‍ സദ്‌ന ഇന്റര്‍നാഷണല്‍ ട്രേഡിംഗ് ഗ്രൂപ്പ് എന്ന സ്ഥാപനമാണ് അടപ്പിച്ചത്. സ്റ്റോര്‍ ഒരു മാസത്തേക്ക് അടച്ചിടുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ സ്ഥാപിത സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ക്ക് അനുസൃതമല്ലാത്ത രീതിയില്‍ മായം കലര്‍ന്ന ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുകയും വിതരണം ചെയ്യുന്നതും കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
