ദോഹ: ഖത്തറിലെ ഷാര്‍ഗ് ഇന്റര്‍സെക്ഷനില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണം. സി-റിംഗ് റോഡില്‍ നിന്ന് അല്‍ കോര്‍ണിഷ് സ്ട്രീറ്റിലേക്കും വലത് തിരിഞ്ഞ് ഹമദ് വിമാനത്താവളത്തിലേക്കുള്ള റാസ് അബു അബൗദ് സ്ട്രീറ്റിലേക്കുമുള്ള ഷാര്‍ഗ് ഇന്റര്‍സെക്ഷനില്‍ ഭാഗീകമായി ഗാതഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു. സെപ്തംബര്‍ 20, വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ 2024 സെപ്തംബര്‍ 22, ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് വരെ റോഡ് അടച്ചിടും. വെള്ളപ്പൊക്ക നിവാരണ പദ്ധതിയുടെ ഫേസ് 3ന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്.
അടച്ചിടല്‍ സമയത്ത് സി റിംഗ് റോഡിലേക്കുള്ള യാത്രക്കാര്‍ അല്‍ റുഫ ഇന്റര്‍സെക്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിയണം. മ്യൂസിയം ഇന്റര്‍സെക്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് അല്‍ കോര്‍ണിഷില്‍ എത്താം. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ റാസ് അബു അബൗദ് റോഡിലേക്കുള്ള റോഡും ടണലും ഉപയോഗിക്കാം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
