ഡല്‍ഹി: സൗദി അറേബ്യയിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. റിയാദില്‍ നിന്ന് കേരളത്തിലേക്കാണ് പുതിയ സര്‍വീസ്. മലയാളി പ്രവാസികളുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്നാണ് നടപടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്ക് സെപ്തംബര്‍ 9 മുതല്‍ ആരംഭിച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX521 എന്ന വിമാനമാണ് സര്‍വീസ് നടത്തുന്നത്. തിങ്കളാഴ്ചകളില്‍ രാത്രി 7:55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം രാത്രി സൗദി സമയം 10:40 റിയാദിലെത്തും. അതേദിവസം രാത്രി 11:20ന് റിയാദില്‍ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേദിവസം ഇന്ത്യന്‍ സമയം രാവിലെ 7:30ന് തിരുവനന്തപുരത്തെത്തും. ഓണക്കാലത്ത് പുതിയ സര്‍വീസ് മലയാളി പ്രവാസികള്‍ക്ക് ആശ്വാസമാകും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
