ഡൽഹി: ഇന്ത്യയിൽ എംപോക്സ് (കുരങ്ങുപനി) സ്ഥിരീകരിച്ചു. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. തുടർന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവും നൽകി. എംപോക്സിന്റെ പഴയ വകഭേദമാണ് യുവാവിൽ സ്ഥിരീകരിച്ചത് 2022 ഇതേ വകഭേദം ഇന്ത്യയിൽ കണ്ടെത്തിയിരുന്നു.
അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഉൾപ്പെടെ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനയും ശക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
