തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് ഹഫര്‍ അല്‍-ബാറ്റിന്‍ ഹെല്‍ത്ത് ക്ലസ്റ്ററില്‍ വിവിധ സ്‌പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. 2024 ആഗസ്റ്റ് 30, വ്യാഴാഴ്ചവരെ അപേക്ഷിക്കാം.
ബ്രെസ്റ്റ് സര്‍ജറി, എമര്‍ജന്‍സി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി എന്നീ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്കും, ക്രിട്ടിക്കല്‍ കെയര്‍, ന്യൂറോളജി, വിട്രിയോറെറ്റിനല്‍ ഒഫ്താല്‍മോളജിസ്റ്റ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, പീഡിയാട്രിക് ഐസിയു, നിയോനാറ്റല്‍ ഐസിയു, എമര്‍ജന്‍സി എന്നീ സ്‌പെഷ്യാലിറ്റികളില്‍ കണ്‍സല്‍ട്ടന്റ് തസ്തികകളിലാണ് ഒഴിവുകള്‍.
താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 2024 ആഗസ്റ്റ് 30ന് രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണം. അപേക്ഷകര്‍ സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് വെബ്സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണല്‍ ക്ലാസ്സിഫിക്കേഷന്‍ നേടിയിരിക്കണം.
സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. ഇതിനായുളള അഭിമുഖങ്ങള്‍ ഓണ്‍ലൈനായി നടക്കും. തീയ്യതി പിന്നീട് അറിയിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
