ദോഹ: പാസ്‌പോര്‍ട്ട് സേവ പോര്‍ട്ടല്‍ സേവനങ്ങള്‍ അഞ്ച് ദിവസങ്ങളില്‍ ലഭ്യമാകില്ല. ഇന്ന്, ആഗസ്റ്റ് 29, വ്യാഴാഴ്ച മുതല്‍ സെപ്തംബര്‍ രണ്ട് വരെ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് വിവിധ ഗള്‍ഫ് എംബസികള്‍ അറിയിച്ചു. ആഗസ്റ്റ് 29 ന് ഇന്ത്യന്‍ സമയം 8:00 മണിമുതല്‍ (ഖത്തര്‍ സമയം 5:30) സെപ്തംബര്‍ രണ്ട് ഇന്ത്യന്‍ സമയം 6:00 (ഖത്തര്‍ സമയം 3:30) വരെ സേവനങ്ങള്‍ ലഭിക്കില്ല.
പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍, താല്‍ക്കാലിക പാസ്‌പോര്‍ട്ട്, മറ്റ് പിസിസി സേവനങ്ങള്‍ എന്നിവ ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ 1 വരെ എംബസികളിലും ലഭ്യമാകില്ലെന്ന് ഖത്തര്‍, കുവൈത്ത് എംബസികള്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം കോണ്‍സുലാര്‍, വിസ സര്‍വീസുകള്‍ എംബസികളിൽ ഈ ദിവസങ്ങളില്‍ ലഭ്യമാകും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
