ദോഹ: ഖത്തറില്‍ മെട്രോ എക്‌സ്പ്രസ് (കര്‍വ) സേവനങ്ങള്‍ അല്‍ മഹാ ദ്വീപിലേക്ക് വിപുലീകരിച്ചു. ലുസൈലിലുടനീളം കൂടുതല്‍ സൗകര്യപ്രദമായ സേവനം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടിയെന്ന് മൊവസലാത്ത് അറിയിച്ചു.
മറീന നോര്‍ത്ത്. തര്‍ഫത്ത് സൗത്ത്, ടാര്‍ഫത്ത് സൗത്ത്, ടാര്‍ഫത്ത് നോര്‍ത്ത്, വാദി സ്‌റ്റേഷനുകളില്‍ മെട്രോ എക്‌സ്പ്രസ് സേവനങ്ങള്‍ ലഭിക്കും. കര്‍വ ടാക്‌സി ആപ്പിലൂടെ മാത്രമാണ് നിലവില്‍ സേവനം ലഭ്യമാകുക.
സേവനം ഉപയോഗിക്കേണ്ട വിധം:
- കര്‍വ ടാക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
- മെട്രോ എക്‌സ്പ്രസ് ടാബ് തിരഞ്ഞെടുക്കുക.
- യാത്രക്കാരുടെ എണ്ണം നല്‍കുക.
- റൈഡിന് റിക്വസ്റ്റ് ചെയ്യുക. വാഹനം വരുന്നത് വരെ വെയിറ്റ് ചെയ്യുക.
ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവ ഉപയോഗിക്കുമ്പോള്‍ മാത്രമേ മെട്രോ എക്‌സ്പ്രസ് സേവനങ്ങള്‍ സൗജന്യമാണെന്നും മൊവസലാത്ത് വ്യക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
