അബുദാബി: യുഎഇയില്‍ പൊതുസ്ഥലത്ത് പ്രതിഷേധം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടി പ്രതിഷേധിച്ചതിന് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉടനടി അന്വേഷണത്തിന് ഉത്തരവിടുകയും പ്രതികളെ അടിയന്തര വിചാരണയ്ക്ക് വിടുകയും ചെയ്തു.
പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തതായി പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. കലാപം, ഗതാഗത തടസ്സം, നാശനഷ്ടം വരുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
