മലപ്പുറം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിലാണ് നിലവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ജില്ലയില്‍ മാസ്‌കും നിര്‍ബന്ധമാക്കി. നിയന്ത്രണമേര്‍പ്പെടുത്തിയ പഞ്ചായത്തുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. മദ്രസകള്‍, അംഗണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് നാളെ അവധിയും പ്രഖ്യാപിച്ചു.
നിലവില്‍ ജില്ലയില്‍ 214 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച പതിനാല് കാരന്റെ മാതാപിതാക്കള്‍ ക്വാറന്റീനിലാണ്. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെ നേരത്തെ ക്വാറന്റീനിലാക്കിയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 10നാണ് പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് പനി ബാധഇച്ചത്. തുടര്‍ന്ന് ജൂലൈ 12ന് അടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. പിന്നീട് 13 സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ 15ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. തുടര്‍ന്ന് അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപ്തരിയിലേക്ക് മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
