ദോഹ: ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ ഹെഡ് ലൈറ്റുകള്‍ നിര്‍ബന്ധം. രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ നിര്‍ബന്ധമായും ഹെഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്യണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
രാത്രികാലങ്ങളില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കുന്നത് ട്രാഫിക് നിയമ വിരുദ്ധമാണ്. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 70 പ്രകാരം കുറ്റകരമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
