കേരളത്തിൽ നിപ സ്ഥിരീകരിച്ചു 

Screenshot 20240720 162749

കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ സ്ഥീരീകരിച്ചു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവായി. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിപ സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണമേർപ്പെടുത്തി.

ജില്ലയിൽ ജാഗ്രത പുലർത്തണമെന്നും സമ്പർക്കത്തിലുള്ളവരുടെ രക്ത സാമ്പിളുകൾ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. മലപ്പുറം ജില്ലയിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. 

അതേസമയം രോഗം ബാധിച്ച കുട്ടി ഗുരുതരവസ്ഥയിലാണ്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കുട്ടിയെ മെഡിക്കൽ കോളേജിലേയ്ക്ക്‌ മാറ്റുന്നത്. വവ്വാലുകൾ കഴിച്ച പഴമോ മറ്റോ, എടുത്താൽ വൈറസ് വരാൻ സാധ്യത. രോഗബാധിത മേഖലയിൽ നിന്ന് അത്തരം സൂചനകളുണ്ടെന്നും എന്നാൽ സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രാഥമിക വിവരം മാത്രമെന്നും മന്ത്രി വീണാ ജോർജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading