ദോഹ: ഖത്തര്‍ ഐസിബിഎഫ്(ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം) ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി പ്രത്യേക സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രവാസി ഇന്ത്യക്കാരുടെ ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ജൂലൈ 26ന് സി റിംഗ് റോഡിലെ നസീം ഹെല്‍ത്ത് കെയറില്‍ ക്യാമ്പ് നടക്കും. രാവിലെ ഏഴ് മണിമുതല്‍ പതിനൊന്ന് മണിവരെ പ്രവാസി തൊഴിലാളികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗൂഗിള്‍ ഫോംhttps://forms.gle/hJPTq7obU4tgA7NfA പൂരിപ്പിക്കണം.
കാര്‍ഡിയോളജി, യൂറോളജി, ഡെര്‍മറ്റോളജി, ഇഎന്‍ടി, ജനറല്‍ ഫിസീഷ്യന്‍, ഡെന്റല്‍ സേവനങ്ങള്‍ ലഭ്യമാകും. ഫാര്‍മസി, ലാബ് ടെസ്റ്റുകള്‍, പ്രൈമറി ബ്ലഡ് ടെസ്റ്റുകള്‍, ബിപി, ബിഎംഐ, സിപിആര്‍ ട്രെയിനിംഗ്, ഓറല്‍ സ്‌ക്രീനിംഗ്, പുകയില ബോധവല്‍ക്കരണം തുടങ്ങിയ സേവനങ്ങളും ക്യാമ്പില്‍ ലഭ്യമാകും. ഐസിബിഎഫിന്റെ ഇന്‍ഷുറന്‍സ് സേവനങ്ങളും ലഭ്യമാകും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
