മലപ്പുറം: സംസ്ഥാനത്ത് നിപ മരണം. നിപ രോഗം ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് മരിച്ചത്. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കവെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പൂനെ വൈറോളജി ലാബിൽ നിന്ന് പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
നിലവിൽ 200-ലധികം പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ അറുപതോളം പേർ ഹൈ റിസ്ക് പട്ടികയിലാണ്. കുട്ടി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും നേരത്തെ ക്വാറന്റൈനിലാണ്. കുട്ടിയുമായി അടുത്ത സമ്പർക്കമുണ്ടായിരിന്ന മറ്റൊരു വിദ്യാർത്ഥിയും നിരീക്ഷണത്തിലാണ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
