കനത്ത മഴ; അഞ്ച് ജില്ലകളിൽ നാളെ അവധി

Screenshot 20240626 053722

കണ്ണൂര്‍: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകൾക്കാണ് നാളെ അവധി. കനത്ത മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ, ജൂലൈ 15, തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. അതേസമയം കണ്ണൂർ ജില്ലയിൽ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍, സര്‍വകാലശാല പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കാസര്‍ഗോഡ് ജില്ലയിൽ കോളേജുകൾക്കും നാളെ അവധി ബാധകമല്ല.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല. അതേസമയം തൃശ്ശൂരില്‍ മിന്നല്‍ ചുഴലി ഉണ്ടായി. ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading