ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 19, വെള്ളിയാഴ്ചയാണ് ക്യാമ്പ് നടക്കുക. മെസീദ് AMWAJ MGV-2 ക്യാമ്പില്‍ രാവിലെ 9 മണിമുതല്‍ 11 മണിവരെ ക്യാമ്പ് നടക്കും.
ഐ.സി.ബി.എഫുമായി (ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനെവലന്റ് ഫോറം) സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പാസ്‌പോര്‍ട്ട,് അറ്റസ്റ്റേഷന്‍, മറ്റ് പിസിസി സേവനങ്ങള്‍ എന്നിവ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ക്യാമ്പില്‍ ലഭ്യമാകും.
രാവിലെ 8 മണിമുതല്‍ ഓണ്‍ലൈനിലൂടെയുള്ള അപേക്ഷകള്‍ സ്വീകരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ എല്ലാ രേഖകളുടേയും പകര്‍പ്പുകളുമായി എത്തണം. ഐസിബിഎഫിന്റെ ഇന്‍ഷുറന്‍സ് സേവനങ്ങളും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. തൊഴിലാളി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. അതേസമയം ഫീസുകള്‍ പണമായി മാത്രമേ സ്വീകരിക്കൂ.
ക്യാമ്പിന്റെ ഭാഗമായി പുതുക്കുന്ന പാസ്‌പോര്‍ട്ടുകള്‍ ഓഗസ്റ്റ് 2 ന് രാവിലെ 9 മണിമുതല്‍ 10 മണി വരെ ഇതേ സ്ഥലത്ത് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
