അബുദാബി: യുഎഇയില്‍ ട്രക്കും മലിന ജല ടാങ്കറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫുജൈറയില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. കൂട്ടിയിടിയില്‍ രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു.
രണ്ട് വാഹനങ്ങളില്‍ ഒന്ന് ചുവന്ന സിഗ്നല്‍ മറികടന്നതാണ് അപകടത്തിന് കാരണമെന്ന് ഫുജൈറ പോലീസ് അറിയിച്ചു. അതേസമയം മരണപ്പെട്ടയാളുടെ പൗരത്വം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
