ഡല്‍ഹി: എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കായി ബാഗേജ് ട്രാക്കിംഗ് സംവിധാനം അവതരിപ്പിച്ചു. ലഗേജ് നഷ്ടപ്പെടുക, കാലതാമസം നേരിടുക തുടങ്ങിയ യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ഇനിമുതല്‍ യാത്രക്കാര്‍ക്ക് തത്സമയം ബാഗേജ് ട്രാക്ക് ചെയ്യാന്‍ കഴിയും.
എന്‍ഡ്-ടു-എന്‍ഡ് ട്രാക്കിംഗ്, ചെക്ക്-ഇന്‍, സെക്യൂരിറ്റി, എയര്‍ക്രാഫ്റ്റ് ലോഡിംഗ്, ലഗേജ് ക്ലെയിം ഏരിയകള്‍ എന്നിവ ട്രാക്കിംഗ് സംവിധാനത്തിലൂടെ അറിയാനാകും. യാത്രക്കാര്‍ക്ക് അവരുടെ ബാഗേജ് രസീതുകളിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് ബാഗുകള്‍ ട്രാക്ക് ചെയ്യാം. എയര്‍ ഇന്ത്യയുടെ മൊബെല്‍ ആപ്പില്‍ My Trisp എന്നതിലൂടെയും വെബ്‌സൈറ്റില്‍ ‘ട്രാക്ക് യുവര്‍ ബാഗുകള്‍’ എന്ന ഫീച്ചറിലൂടെയും സേവനം ലഭ്യമാകും.
എയര്‍ലൈന്‍ ജീവനക്കാരുമായി ബന്ധപ്പെടാതെ തന്നെ യാത്രയിലുടനീളം ചെക്ക്-ഇന്‍ ബാഗേജ് ട്രാക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതാണ് പുതിയ സംവിധാനം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
