യുഎഇയിലെ 31 തൊഴിലിടങ്ങളില്‍ വിദ്യാര്‍ത്ഥികളെ നിയമിക്കുന്നതിന് വിലക്ക്

IMG 20240623 WA0001

അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 31 തൊഴില്‍ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികളെ നിയമിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റേതാണ് നടപടി. അപകടകരമെന്ന് കരുതുന്ന ജോലികളില്‍ അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്.

പെട്രോളിയം റിഫൈനറികള്‍, സിമന്റ്, ഐസ്, റഫ്രിജറേഷന്‍ പ്ലാന്റുകള്‍, വെല്‍ഡിംഗ് ജോലികള്‍, ഖനികള്‍, ക്വാറികള്‍, ലോഹങ്ങളും കല്ലുകളും വേര്‍തിരിച്ചെടുക്കുന്ന ജോലികള്‍ , ചൂളകള്‍, ബേക്കറി ഓവനുകള്‍ എന്നിവയിലെ ജോലികള്‍ക്കാണ് വിലക്ക്.

ജോലിയും അനുബന്ധ കാര്യങ്ങളും വിശദീകരിക്കുന്ന കരാര്‍ എഴുതിയാല്‍ യുഎഇയിലെ 15 വയസ്സില്‍ കൂടുതലുള്ള താമസക്കാരായ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ പരിശീലനം നേടാമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading