ദോഹ: ഖത്തറില്‍ രക്തദാനത്തിന് പുതിയ കേന്ദ്രം സ്ഥാപിച്ചു.ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററിന്റെ (ക്യുഎന്‍ബിഡിസി) പുതിയ കേന്ദ്രത്തിലൂടെ നൂറുകണക്കിന് ദാതാക്കള്‍ക്ക് ഒരേസമയം രക്തം ദാനം ചെയ്യാന്‍ കഴിയും. രക്ത ശേഖരണം കാര്യക്ഷമമാക്കുന്നതിനുള്ള നൂതന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍, ഇന്റര്‍വ്യൂ റൂമുകള്‍, ദാനത്തിന് ശേഷമുള്ള വിശ്രമ സ്ഥലങ്ങള്‍ എന്നിവയും പുതിയ രക്തദാന കേന്ദ്രത്തിലുണ്ട്. ഒരേസമയം 300 ദാതാക്കളെ ഉള്‍ക്കൊള്ളാനും 38 ദാതാക്കളില്‍ നിന്ന് ഒരേസമയം രക്തം ശേഖരിക്കാനുമുള്ള കഴിവ് ക്യുഎന്‍ബിഡിസിക്ക് ഉണ്ട്. ഇതിന് പുറമെ 12 കിടക്കകളുള്ള ഒരു അഫെറെസിസ് കളക്ഷന്‍ റൂം സജ്ജീകരിച്ചിട്ടുണ്ടെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് പാത്തോളജി വിഭാഗം (ഡിഎല്‍എംപി) ഡോക്ടര്‍ ഐനാസ് അല്‍ കുവാരി പറഞ്ഞു. (ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, പ്ലേറ്റ്ലെറ്റുകള്‍ അല്ലെങ്കില്‍ പ്ലാസ്മ പോലുള്ള പ്രത്യേക രക്ത ഘടകങ്ങള്‍ ശേഖരിക്കാന്‍ സജ്ജീകരിച്ചിരിക്കുന്നതാണ് അഫെറെസിസ് കളക്ഷന്‍ റൂം.)
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
