കുവൈത്ത് സിറ്റി: കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ഷമീറും പത്തനംതിട്ട സ്വദേശിയായ ആകാശുമാണ് മരണപ്പെട്ടത്.
കൊല്ലം പൂയപ്പള്ളി സ്വദേശി ഷമീര്‍, എന്‍ബിടിസി(NBTC) കമ്പനിയിലെ ഡ്രൈവറായിരുന്നു. അഞ്ച് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഷമീര്‍ ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ ലീവിന് വന്ന് മടങ്ങിയത്.
പന്തളം സ്വദേശിയായ ആകാശ് എസ് നായരാണ് മരണപ്പെട്ടത്. എട്ട് വര്‍ഷത്തോളമായി കുവൈത്തില്‍ ജോലി ചെയ്യുകയാണ്. ഒന്നര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലേക്ക് വന്ന് മടങ്ങിയത്. വരുന്ന ഓണത്തിന് നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടോടെയാണ് ആകാശിന്റെ മരണം വീട്ടുകാര്‍ അറിഞ്ഞത്. സുഹൃത്ത് നാട്ടിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു.
കാസര്‍ഗോഡ് സ്വദേശിയും മരണപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
