ദുബായ്: ദുബായില്‍ ഹാപ്പിനസ് കേന്ദ്രങ്ങളില്‍ വ്യക്തിഗതമായി ഗതാഗത പിഴകള്‍ അടയ്ക്കുന്ന സേവനം ആര്‍ടിഎ നിര്‍ത്തുന്നു. ഇന്നലെ മുതല്‍ (മേയ് 26) ഉപഭോക്തൃ ഹാപ്പിനസ് കേന്ദ്രങ്ങളിലൂടെയോ സേവന ദാതാക്കളുടെ കേന്ദ്രങ്ങളിലൂടെയോ വാഹന പിഴകള്‍ അടയ്ക്കുന്നത് നിര്‍ത്തിയതായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) സാമൂഹിക മാധ്യമമായ എക്സില്‍ പ്രഖ്യാപിച്ചു.
ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലളിതമായ ഘട്ടങ്ങളിലൂടെ ഡിജിറ്റലായി പിഴ അടക്കാമെന്നും അതോറിറ്റി അറിയിച്ചു.വആര്‍ടിഎ വെബ്‌സൈറ്റ് വഴിയോ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ഇനിമുതല്‍ പിഴകള്‍ അടയ്ക്കാം.
കഴിഞ്ഞ ആര്‍ടിഎ ഔദ്യോഗിക ആപ്പിന്റെ നവീകരിച്ച പുതിയ പതിപ്പും പുറത്തിറക്കിയിരുന്നു. ഉപയോക്താക്കള്‍ക്ക് ആപ്പിലെ സേവനങ്ങള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള ലളിതവും എളുപ്പവുമായ മാര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നതായും ആര്‍ടിഎ വ്യക്തമാക്കി. ആപ്പിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് വഴി തടസ്സരഹിത പേയ്മെന്റുകള്‍ നടത്താം.
സാലിക് ഓണ്‍ലൈന്‍ പേയ്മെന്റുകള്‍, വൗച്ചര്‍ ടോപ്പ്-അപ്പ്, നോള്‍ ടോപ്പ്-അപ്പ് എന്നിവയും ആപ്പിന്റെ അപ്ഡേറ്റില്‍ ചേര്‍ത്തിട്ടുണ്ട്, ഇത് ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നുവെന്നും ആര്‍ടിഎ ആപ്ലിക്കേഷന്റെ നവീകരിച്ച പതിപ്പ് ഇപ്പോള്‍ iOS, Android പ്ലാറ്റ്ഫോമുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണെന്നും ദുബായ് ആര്‍ടിഎ അറിയിച്ചു.
