റിയാദ്: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബത്തീനയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വാണിജ്യ സ്ഥാപനം അടപ്പിച്ചു. കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് യോഗ്യതയുള്ള അധികാരികളുടെ സഹകരണത്തോടെ,ഹഫര്‍ അല്‍ ബത്തീന ഗവര്‍ണറേറ്റ് മേയറല്‍റ്റിയാണ് നടപടി സ്വീകരിച്ചത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് ടീമുകളും ഫുഡ് ലബോറട്ടറിയും ആരോഗ്യ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ലബോറട്ടറികളില്‍ നിന്നുള്ള പരിശോധനാ ഫലം ലഭിക്കുന്നതുവരെ മുന്‍കരുതല്‍ നടപടിയായി സ്ഥാപനം അടച്ചിടുന്നതായും അതോറിറ്റി വ്യക്തമാക്കി. അതേസമയം നടപടി നേരിട്ട സ്ഥാപനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
