മസ്‌കത്ത്: ഒമാനില്‍ താമസക്കെട്ടിടത്തിന് തീപിടിച്ചു. സീബ് വിലായത്തില്‍ ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. പതിനേഴ് പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു. തെക്കന്‍ അല്‍ ഹൈല്‍ ഏരിയയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് തിപിടിച്ചത്.
തീ വിജയകരമായി നിയന്ത്രണവിധേയമാക്കിയതായും കെട്ടിടം ഒഴിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ചാണ് കെട്ടിടത്തില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്തിയത്. രക്ഷപെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
