ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

img 20240520 wa0010

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കഴിഞ്ഞ ദിവസം വനമേഖലയില്‍ തകര്‍ന്നുവീണിരുന്നു. ഹെലികോപ്റ്റര്‍ തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ രാവിലെ കണ്ടെത്തിയിരുന്നു.

ഇബ്രാഹിം റെയ്‌സി ഉള്‍പ്പെടെ പെലിക്കപ്റ്റില്‍ ഉണ്ടായിരുന്ന ഒന്‍പത് പേരും അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. ഇറാന്‍ വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. പൂര്‍ണമായും കത്തിനശിച്ച നിലയിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. അസര്‍ബൈജാനും ഇറാനും ചേര്‍ന്ന് അരാസ് നദിയില്‍ നിര്‍മിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടനത്തിനായാണ് ഇറാന്‍ പ്രസിഡന്റ് അസര്‍ബൈജാനിലെത്തിയത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading