മസ്‌കത്ത്: ഒമാന്‍ എയര്‍ മസ്‌കത്ത്-കോഴിക്കോട് റൂട്ടില്‍ കൂടുതല്‍ സര്‍വീസുള്‍ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് പുറമെ തായ്ലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ നഗരങ്ങളിലേക്കും ഒമാന്‍ എയര്‍ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യകതകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് രാജ്യാന്തര സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ കൂട്ടുന്നത്.
മസ്‌കത്ത്-കോഴിക്കോട് റൂട്ടില്‍ ജൂണ്‍ 3 മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും. പ്രതിവാരം 11 സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി, ദിവസങ്ങളില്‍ ഓരോ സര്‍വീസും ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ വീതവും നടത്തും. നിലവില്‍ ആഴ്ചയില്‍ 7 സര്‍വീസുകളാണ് ഉള്ളത്.
