ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ വിട്ടയച്ചെന്ന് ഇറാന്‍; മടങ്ങാന്‍ അനുവദിക്കാതെ കമ്പനി

img 20240504 wa0019

ഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്ക് കപ്പലിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ ജീവനക്കാരെ എല്ലാവരെയും വിട്ടയച്ചു. എം എസ് സി എരീസി കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 17 ഇന്ത്യക്കാര്‍ അടക്കം 24 പേരാണ് കപ്പലിലുള്ളത്. അതേസമയം ജീവനക്കാരെ വിട്ടയച്ചതായി ഇറാന്‍ അറിയിച്ചെങ്കിലും ഇവരെ നാട്ടിലേക്കയയ്ക്കാന്‍ കപ്പല്‍ കമ്പനി തയ്യാറാകുന്നില്ലെന്നാണ് വിവരം. ജീവനക്കാര്‍ കപ്പലില്‍ തന്നെ തുടരാനാണ് കമ്പനി നിര്‍ദ്ദേശം നല്‍കിയതെന്നും ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും കപ്പലിലുളള മലയാളി ജീവനക്കാരുടെ ബന്ധുക്കള്‍ പറയുന്നു. ജീവനക്കാരെ തിരികെയത്തിക്കാന്‍ വിദേശകാര്യമന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മലയാളികളായ പി വി ധനേഷ്, ശ്യാംനാഥ്, സുമേഷ് എന്നിവരാണ് കപ്പലിലുളള മലയാളികള്‍.

കപ്പലും ചരക്കും മാത്രമാണ് കസ്റ്റഡിയിലുളളതെന്നും ജീവനക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങാമെന്നും ഇറാന്‍ ഔദ്യോഗികമായി കപ്പല്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പകരം ജീവനക്കാരെ കപ്പലിലേക്ക് കമ്പനി നിയോഗിച്ചാലേ ഇവരുടെ മോചനം സാധ്യമാകൂവെന്നാണ് ലഭിക്കുന്ന വിവരം.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 13നാണ് ഹോര്‍മൂര്‍ കടലിടുക്കില്‍ വച്ച് എംഎസ്‌സി ഏരീസ് എന്ന ഇസ്രായേല്‍ ബന്ധമുളള ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഒരു വനിതയുള്‍പ്പെടെ 25 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു. ഇതില്‍ 4 മലയാളികളടക്കം 17 പേരും ഇന്ത്യക്കാരായിരുന്നു. ജീവനക്കാരുടെ മോചനത്തിനായി ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ നടത്തിയ നയതന്ത്ര നീക്കങ്ങക്ക് പിന്നാലെ ഏക വനിതയായ ആന്‍ ടെസ ജോസഫിനെ നേരത്തെ ഇറാന്‍ വിട്ടയച്ചിരുന്നു. തൃശ്ശൂര്‍ സ്വദേശിനിയാണ് ആന്‍.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading