ഡല്‍ഹി-ദുബായ് റൂട്ടില്‍ എയര്‍ഇന്ത്യയുടെ ആദ്യ എയര്‍ബസ് സര്‍വീസ് ആരംഭിച്ചു

img 20240504 wa0018

ദുബായ് : ഡല്‍ഹി-ദുബായ് റൂട്ടില്‍ എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് സര്‍വീസിന് തുടക്കമായി. കമ്പനിയുടെ പുതിയ എയര്‍ബസ് A 350-900 വിമാനമാണ് ഡല്‍ഹി-ദുബായ് റൂട്ടില്‍ മെയ് ഒന്ന് മുതല്‍ സര്‍വീസ് ആരംഭിച്ചത്. ഇതോടെ ഇന്ത്യയ്ക്കും ദുബായ്ക്കുമിടയില്‍ A350 വിമാനം പ്രവര്‍ത്തിപ്പിക്കുന്ന ഏക കാരിയറായി ഇന്ത്യയുടെ എയര്‍ ഇന്ത്യ മാറി.

2022-ല്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ നിലവില്‍ അഞ്ച് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായിലേക്ക് ആഴ്ചയില്‍ 72 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതില്‍ 32 വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്.

You May Also Like