മക്കയിലേക്ക് ഇന്നുമുതല്‍ പ്രവാസികള്‍ക്ക് നിയന്ത്രണം 

screenshot 20240421 232506

മക്ക: ജൂണിലെ ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശനത്തിന് പ്രവാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഇന്ന് മുതല്‍ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഹജ്ജ്, ഉംറ വിസകള്‍, മക്ക ഇഖാമ, മക്കയില്‍ ജോലിയുള്ളവര്‍ക്ക് നല്‍കുന്ന പ്രത്യേക പെര്‍മിറ്റ് എന്നിവ ഇല്ലാത്തവര്‍ക്കാണ് നിയന്ത്രണം. ഇവരെ ഇന്ന് മുതല്‍ ചെക്ക് പോയിന്റില്‍ തടയുകയും വാഹനങ്ങള്‍ തിരിച്ചയക്കുകയും ചെയ്യും.

അതേസമയം, ഹജ്ജ് സീസണില്‍ മക്കയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ പെര്‍മിറ്റുകള്‍ക്കായി അബ്ഷിര്‍, മുഖീം പ്ലാറ്റ്‌ഫോമുകളിലൂടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടിലേക്ക് അപേക്ഷകള്‍ അയക്കാമെന്നും അധികൃതര്‍ അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading