ഒമാനിൽ പ്രവാസി വിനോദ സഞ്ചാരികൾക്ക് സൗജന്യ ചികിത്സ നൽകും

screenshot 20240421 2329057e2

മസ്കത്ത് : ഒമാനിലെത്തുന്ന പ്രവാസികളായ വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ചു. അടിയന്തര ഘട്ടങ്ങളില്‍ വിദേശ സഞ്ചരികൾക്ക് സൗജന്യ ചികിത്സ  ലഭ്യമാക്കുമെന്ന് ഒമാന്‍ ഫിനാന്‍ഷ്യന്‍ സര്‍വീസസ് അതോറിറ്റി അറിയിച്ചു. കര,വ്യോമ , കടല്‍, അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകും. 

അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്സി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ച് പരമാവധി 5,000 റിയാല്‍ വരെ ചികിത്സാ സഹായം ലഭ്യമാക്കുമെന്നും അതോറിറ്റി അറിയിച്ചു. അതേസമയം ചികിത്സ സഹായം സംബന്ധിച്ച അന്തിമ തീരുമാനം കമ്മറ്റി കൈക്കൊള്ളും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading