ചതിയില്‍ വീഴല്ലേ; യുഎഇയില്‍ സൈബര്‍ ആക്രമണങ്ങളില്‍ മുന്നറിയിപ്പ്

cyber

ദുബായ്: യുഎഇയില്‍ ഈദ് അവധിക്കാലത്ത് സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈദുല്‍ ഫിത്തര്‍ അവധിക്കാലത്ത് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ എല്ലാ വ്യക്തികളും സ്ഥാപനങ്ങളും ജാഗ്രത പാലിക്കണമെന്നും യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

അവധി ദിവസങ്ങളില്‍, സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യത കൂടുതലായതിനാല്‍ പ്രോഗ്രാമുകളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും നിരന്തരം അപ്ഡേറ്റ് ചെയ്യണം.സംശയാസ്പദമായതോ വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് അയയ്ക്കാത്തതോ ആയ ലിങ്കുകളും അറ്റാച്ച്മെന്റുകളും തുറക്കുമ്പോള്‍ ജാഗ്രത പാലിക്കുക, ശക്തമായ പാസ്വേഡുകള്‍ ഉപയോഗിക്കുക, ടൂ സ്റ്റെപ്പ് വേരിഫിക്കേഷന്‍ ഉപയോഗിക്കണമെന്നും കൗണ്‍സില്‍ അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading