ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങളില്‍, നവജാതശിശുക്കള്‍ക്കുള്ള ജനന സര്‍ട്ടിഫിക്കറ്റുകളുടെ അപേക്ഷകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രഖ്യാപിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ജനന സര്‍ട്ടിഫിക്കറ്റുകള്‍ വുമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ നവജാതശിശു രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്ന് രാവിലെ 8:30 മുതല്‍ 12.00 വരെയുള്ള സമയത്തോ പിന്നീട് ഖത്തര്‍ പോസ്റ്റ് വഴിയോ ലഭ്യമാകും. മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള സേവനങ്ങളും രാവിലെ 8:30 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഹ്യൂമനിറ്റേറിയന്‍ ഓഫീസില്‍ ലഭ്യമാകും.
അതേസമയം ജനന-മരണ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പെരുന്നാള്‍ അവധിയിലുടനീളം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
