റെസിഡന്‍ഷ്യല്‍ ഏരിയകളിലെ സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടിയേക്കും

1q 30

കുവൈത്ത് സിറ്റി: റെസിഡന്‍ഷ്യല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ കുവൈത്ത് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2027-2028 അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ അടച്ചുപൂട്ടല്‍ പ്രാബല്യത്തില്‍ വരും. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ നഗര ആസൂത്രണം, ഗതാഗതക്കുരുക്ക്, ജീവിത നിലവാരം എന്നിവയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ കണക്കിലെടുത്താണ് തീരുമാനം.

കുവൈത്ത് മുനിസിപ്പല്‍ കൗണ്‍സില്‍ പാസാക്കിയ പ്രമേയത്ത് മുനിസിപ്പല്‍ കാര്യ സഹമന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ മിഷാരി അംഗീകാരം നല്‍കിയതായി അല്‍ ഖബാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിര്‍ദ്ദേശപ്രകാരം, രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍ ഇനി റെസിഡന്‍ഷ്യല്‍ സ്ഥലങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. തീരുമാനത്തിന്റെ ഭാഗമായി, ഭാവിയിലെ സ്‌കൂള്‍ വികസനങ്ങളെ നിയന്ത്രിക്കുന്ന ഒരു പുതിയ വ്യവസ്ഥ അല്‍ മിഷാരി കൂട്ടിച്ചേര്‍ത്തു- ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചില്ലെങ്കില്‍ സ്വകാര്യ സ്‌കൂളുകള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഭൂമി കൈമാറില്ലെന്നാണ് വ്യവസ്ഥ.

റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കുള്ളില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്‌കൂളുകളുമായി ബന്ധപ്പെട്ട ഗതാഗത തടസ്സങ്ങള്‍, ശബ്ദം, സുരക്ഷാ ആശങ്കകള്‍ എന്നിവയെക്കുറിച്ച് താമസക്കാരില്‍ നിന്ന് വര്‍ദ്ധിച്ചുവരുന്ന പരാതികള്‍ക്കിടയിലാണ് ഈ നീക്കം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading