ദോഹ: ഖത്തറില്‍ പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
‘പ്രാദേശിക സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. യഥാസമയം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഔദ്യോഗികവും അംഗീകൃതവുമായ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ എന്നും പൊതു സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. തെറ്റായ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നവര്‍ക്കെതിരെ നിയമ നടപടികളും സ്വീകരിക്കാന്‍ യോഗ്യതയുള്ള അധികാരികള്‍ മടിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
