ദോഹ: ദോഹാ കോര്‍ണിഷില്‍ താല്‍ക്കാലികമായി റോഡ് അടച്ചിടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാളെ, ജനുവരി 15 വ്യാഴാഴ്ച രാത്രി 10 മണി മുതല്‍ ജനുവരി 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെയാണ് റോഡ് അടച്ചിടുന്നത്.
ഷെറാട്ടണ്‍ ഗ്രാന്‍ഡിനടുത്തുള്ള വെസ്റ്റ് ബേയില്‍ നിന്ന് ഓള്‍ഡ് ദോഹ പോര്‍ട്ടിലേക്കുള്ള ഗതാഗതത്തെ അടച്ചിടല്‍ പൂര്‍ണ്ണമായും ബാധിക്കും. അല്‍ ബിദ്ദ പാര്‍ക്കിന് സമീപമുള്ള റോഡുകള്‍, അമീരി ദിവാന്‍, സൂഖ് വാഖിഫ് എന്നിവിടങ്ങളിലും ഗതാഗതം തടസ്സപ്പെടും. കോര്‍ണിഷിലേക്ക് നയിക്കുന്ന റോഡിന്റെ ചില ഭാഗങ്ങളില്‍ ഭാഗികമായും റോഡ് അടച്ചിടും.
ദോഹ മാരത്തണിനോട് അനുബന്ധിച്ചാണ് റോഡ് അടച്ചിടുന്നത്. വാഹനമോടിക്കുന്നവര്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
