അബുദാബി: യുഎഇയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും പെര്‍മിറ്റ് കര്‍ശനമാക്കുന്നു. ഈ മാസം 31നകം പെര്‍മിറ്റ് എടുത്തിരിക്കണമെന്ന് യുഎഇ മീഡിയ കൗണ്‍സില്‍ അറിയിച്ചു. ഇന്‍സ്റ്റഗ്രാം, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഉല്‍പന്നങ്ങളോ സേവനങ്ങളോ പ്രമോട്ട് ചെയ്യുന്ന സ്വദേശികളും വിദേശികളുമായവരും സന്ദര്‍ശകരും പെര്‍മിറ്റ് എടുത്തിരിക്കണം. ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് എതിരെ നടപടി സ്വീകരിക്കും.
എല്ലാത്തരം സോഷ്യല്‍മീഡിയ പരസ്യങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. അതേസമയം സ്വന്തം ഉല്‍പന്നങ്ങള്‍ സ്വന്തം അക്കൗണ്ടിലൂടെ പ്രമോട്ട് ചെയ്യുന്നവര്‍ക്ക് പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
