ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ രാജ്യമെമ്പാടും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഇന്ന്, ബുധനാഴ്ച, ജനുവരി 14, വൈകുന്നേരം മുതല്‍ ഇടയ്ക്കിടെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഈ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദോഹ, അല്‍ ഷഹാനിയ, ദുഖാന്‍ എന്നിവയുള്‍പ്പെടെ മധ്യ, വടക്കന്‍ ഖത്തറിലെ സ്ഥലങ്ങളില്‍ മഴ പെയ്‌തേക്കും. ജാഗ്രത വേണമെന്നും ക്യുഎംഡി നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
