ട്യൂഷന്‍ എടുക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി…ആദ്യ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

1q 7

ദോഹ: ഖത്തറില്‍ ലൈസന്‍സുള്ള സ്വകാര്യ ട്യൂട്ടറിംഗ് (ട്യൂഷന്‍) അധ്യാപകര്‍ക്കായി വിദ്യാഭ്യാസ മന്ത്രാലയം ആദ്യമായി ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കി. രാജ്യത്തെ സ്വകാര്യ ട്യൂട്ടറിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ലൈസന്‍സുള്ള സ്വകാര്യ ട്യൂട്ടറിംഗ് അധ്യാപകര്‍ക്കായി ആദ്യത്തെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

ട്യൂഷന്‍ അധ്യാപകന് അംഗീകൃത ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന ഒരു ഔദ്യോഗിക രേഖയാണ് തിരിച്ചറിയല്‍ കാര്‍ഡ് എന്നും മന്ത്രാലയം വ്യക്തമാക്കി. ലൈസന്‍സുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിലോ വീടുകളിലോ സ്വകാര്യ ട്യൂഷന്‍ നടത്തുന്നവര്‍ക്കുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖയായി ഇത് ഉപയോഗിക്കും.

തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുന്നതോടെ സ്വകാര്യ ട്യൂട്ടറിംഗ് സ്ഥാപനങ്ങളുടെ നടപടിക്രമങ്ങള്‍ കര്‍ശനമാക്കുക, ലൈസന്‍സുള്ളതും അംഗീകൃതവുമായ ചട്ടക്കൂടുകളിലേക്ക് സേവനങ്ങള്‍ നല്‍കുന്നത് പരിമിതപ്പെടുത്തുക, അധ്യാപകരുടെ പ്രൊഫഷണലും ധാര്‍മ്മികവുമായ പ്രതിബദ്ധത ഉയര്‍ത്തുക, യോഗ്യതയില്ലാത്തതോ ലൈസന്‍സില്ലാത്തതോ ആയ അധ്യാപകരുമായി ബന്ധപ്പെട്ട പരാതികള്‍ കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

അധ്യാപകരുമായി വ്യക്തിഗത അഭിമുഖങ്ങളും നടത്തിയാണ് അംഗീകാരം നല്‍കുന്നത്. ഇത്തരത്തില്‍ 272 അധ്യാപകരെ അഭിമുഖം ചെയ്തതില്‍ വിവിധ സ്‌പെഷ്യലൈസേഷനുകളില്‍ നിന്നുള്ള 182 അധ്യാപകര്‍ക്ക് മാത്രമേ അംഗീകാരം നല്‍കിയിട്ടുള്ളൂ. മറ്റുള്ളവര്‍ക്ക് അധ്യാപക ലൈസന്‍സ് നല്‍കുന്നതിനുള്ള യോഗ്യത ശരിയാക്കാന്‍ ഓരോ സ്വകാര്യ ട്യൂഷന്‍ കേന്ദ്രത്തിനും ഒരു മാസത്തെ ഗ്രേസ് പിരീഡും നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading