മസ്‌കത്ത്: രാജ്യത്ത് മിനിമം വേതന നയം പുനഃപരിശോധിക്കാന്‍ തീരുമാനം. ശൂറ കൗണ്‍സിലിനെ അഭിസംബോധന ചെയ്യവെ തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സെയ്ദ് അല്‍ ബഐവിന്‍യാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയത്തിന്റെ പഠനം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് ശുപാര്‍ശകള്‍ വീണ്ടും സമര്‍പ്പിച്ചതായും മന്ത്രി അറിയിച്ചു.
ശമ്പള വര്‍ധനവ് അല്ലെങ്കില്‍ ക്രമീകരണം എന്ന ലക്ഷ്യത്തിലാണ് നയം പുനഃപരിശോധിച്ചത്. സാമ്പത്തിക സാഹചര്യങ്ങളും തൊഴില്‍വിപണി യാഥാര്‍ഥ്യങ്ങളും കണക്കിലെടുത്തും പങ്കാളികളുമായി കൂടിയാലോചിച്ചുമാണ് മന്ത്രാലയം ശുപാര്‍ശകള്‍ രൂപപ്പെടുത്തിയത്. മാന്യമായ ജീവിത നിലവാരം കൈവരിക്കുന്ന രീതിയില്‍ മിനിമം വേതനം ഉയര്‍ത്തുന്നതിന്റെ സാധ്യതയും മന്ത്രാലയം പരിശോധിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
