ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ രാത്രി സമയത്ത് തണുപ്പ് കൂടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ വാരാന്ത്യ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന്, ജനുവരി 8 മുതല്‍ ജനുവരി 10 വരെ രാജ്യത്തുടനീളം താരതമ്യേന തണുത്തതോ മിതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം.
പ്രത്യേകിച്ച് എല്ലാ ദിവസത്തിന്റെയും തുടക്കത്തില്‍, അതിരാവിലെ മൂടല്‍മഞ്ഞും ഉണ്ടായിരക്കും. ഇന്ന്, ജനുവരി 8 വ്യാഴാഴ്ച, രാത്രിയോടെ കാലാവസ്ഥ മൂടല്‍മഞ്ഞുള്ളതായിരിക്കും. വടക്ക് പടിഞ്ഞാറന്‍ കാറ്റ് 5-15 നോട്ട് വേഗതയില്‍, 19 നോട്ട് വരെ വരെ വീശുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
നാളെ, ജനുവരി 9 വെള്ളിയാഴ്ചയും മൂടല്‍മഞ്ഞുള്ള കാലാവസ്ഥ ചില പ്രദേശങ്ങളില്‍ അനുഭവപ്പെടും. ചിലയിടങ്ങളില്‍ ദൃശ്യപരത കുറയാന്‍ കാരണമായേക്കാം. രാത്രിയില്‍ കാറ്റ് വടക്ക് പടിഞ്ഞാറ് മുതല്‍ വടക്കുകിഴക്ക് വരെ 3-13 നോട്ട് വരെ വീശാന്‍ സാധ്യതയുള്ളതിനാല്‍ താപനില കുറയും. ജനുവരി 19, ശനിയാഴ്ച ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറയുമെന്നും വകുപ്പ് പ്രവചിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
