ഖത്തറിലെ ഭക്ഷ്യസ്ഥാപനങ്ങളിലും സലൂണുകളിലും പരിശോധനയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

1q 101

ദോഹ: ഖത്തറിലെ ഭക്ഷ്യ സര്‍വീസ് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. ഡിസംബര്‍ 1 മുതല്‍ 18 വരെ നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 മത്സരങ്ങളോട് അനുബന്ധിച്ചാണ് നടപടി. രാജ്യത്തെ ഭക്ഷ്യ സ്ഥാപനങ്ങളിലുടനീളം ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന.

156 ഹോട്ടലുകളെ ലക്ഷ്യമിട്ട് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമഗ്ര പരിശോധനാ കാമ്പയിന്‍ ദോഹ മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ സ്ഥാപനങ്ങള്‍, സലൂണുകള്‍, മസാജ് സെന്ററുകള്‍ എന്നിവയിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ സുരക്ഷിതവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യവുമാണെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധന നടത്തും.

സൂഖ് വാഖിഫ്, ദോഹാ പോര്‍ട്ട്, പേള്‍-ഖത്തര്‍, മുഷൈരിബ് ഡൗണ്ടൗണ്‍ ദോഹ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര മേഖലകള്‍, തിരക്കുള്ള പ്രദേശങ്ങള്‍, പാര്‍ക്കുകളിലും പൊതു ഇടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഭക്ഷണ സ്റ്റാളുകള്‍, മൊബൈല്‍ കാര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading